പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ദിശാബോധമില്ലാത്ത ബജറ്റ് എന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷ മെമ്പര്‍മാര്‍ ബജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. ഇടതുപക്ഷ ഭരണ സമിതി തുടക്കം കുറിച്ച ഒട്ടേറെ ജനക്ഷേമ പദ്ധതികളിലൊന്നിനും ഈ ബജറ്റില്‍ തുടര്ച്ചയുണ്ടായിട്ടില്ലെന്നും പ്രതിപക്ഷാഗങ്ങള്‍ കുറ്റപ്പെടുത്തി. ബജറ്റ് പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിനെ 25 വര്‍ഷം പുറകോട്ട് നയിക്കാനേ സഹായിക്കൂ എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റര്‍, ഷൈബ ദിനേശന്,ഷഫീന മുനീര്‍, ഷൈമജ നസീര്‍, ഫൗസിയ ഹാഷിം എന്നിവര്‍ സംയുക്തമായി പറഞ്ഞു.
Home Bureaus Punnayurkulam ദിശാബോധമില്ലാത്ത ബജറ്റ്; പ്രതിപക്ഷ മെമ്പര്‍മാര്‍ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു



