ബ്ലാങ്ങാട് വില്ല്യംസ് റോഡിന്റെയും,അങ്കണവാടി റോഡിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ഒപ്പ് ശേഖരണം നടത്തി. ജില്ലാ കളക്ടര്‍ ,കടപ്പുറം പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് , ഗുരുവായൂര്‍ എം.എല്‍.എ. എന്നിവര്‍ക്ക് നിവേദനം നല്‍കി. നന്മ പ്രസിഡന്റ് അക്ബര്‍ പി വി, വൈസ് പ്രസിഡന്റ് ആരിഫ് കെ വി, ജോയിന്റ് സെക്രട്ടറി ജഹാംഗീര്‍ കെ വി,നന്മ രക്ഷധികാരി മജീദ് പേനത്ത്,എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മുഹമ്മദ് ഇക്ബാല്‍ പി വി, നസീര്‍ കെ പി,് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ADVERTISEMENT