വേലൂര്‍ ചിന്താവേദി വായനശാലയുടെ ആഭിമുഖ്യത്തില്‍ തോമസ് പുത്തിരിയുടെ ‘അറിയപ്പെടാത്ത ബ്രിട്ടന്‍ ബ്രെക്‌സിറ്റിന്റെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.വായനശാലയില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എം. ഹരിദാസ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോ.സെക്രട്ടറിയും പു.ക.സ സംസ്ഥാനകമ്മിറ്റി അംഗവുമായ വി.മുരളിക്ക് നല്‍കി പുസ്തക പ്രകാശനം നടത്തി. ഇ.ഡി. ഡേവീസ് പുസ്തകാവതരണം നടത്തി. ചിന്താവേദി ചെയര്‍മാന്‍ ഡോ. സി.എഫ്. ജോണ്‍ ജോഫി അദ്ധ്യക്ഷത വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി മുഖ്യാതിഥിയായിരുന്നു. ഗ്രന്ഥകാരന്‍ തോമസ് പുത്തിരി, വായനാശാലാസെക്രട്ടറി പി.ആര്‍. അനന്തകൃഷ്ണന്‍, ട്രഷറര്‍ ടി.കെ. സിദ്ധാര്‍ത്ഥന്‍, സാഹിത്യവിമര്‍ശകന്‍ ഡോ.റോയ് മാത്യു എം, പൊതു പ്രവര്‍ത്തകന്‍ അബില്‍ ബേബി കെ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT