കാട്ടകാമ്പാല്‍ വൈ.എം.സി.എയും കുന്നംകുളം ദയ റോയല്‍ ആശുപത്രിയും
ചേര്‍ന്ന് അത്യാഹിത ഘട്ടങ്ങളില്‍ പ്രാഥമിക പരിചരണം നടത്തേണ്ടതിനെ കുറിച്ചുളള ബോധവല്‍ക്കരണ ക്ലാസ് നടത്തി. ‘പരിരക്ഷ’ എന്ന പേരില്‍ വൈ.എം.സി.എ ഹാളില്‍ നടത്തിയ ക്യാമ്പ് സബ് റീജിയന് ചെയര്മാന് ജോണ്സണ് മാരോക്കാ ഉദ്ഘാടനം ചെയ്തു. ദയ ഹോസ്പിറ്റല്‍ സെന്‍ട്രല്‍ ഹെഡ് സേതുരാജ്, റിസോഴ്സ് പേഴ്സണ്‍ അബ്ദുല്‍ ബഷീര്‍, ഡോക്ടര്‍ ഗായത്രി എന്നിവര്‍ ക്ലാസും പരിശീലനവും നല്കി. വൈ.എം.ഡി.എ പ്രസിഡണ്ട് മോഹനന് മാസ്റ്റര്‍, സെക്രട്ടറി അനില്‍ പി മാത്യു, ട്രഷറര്‍ തമ്പി മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.



