26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ചെമ്പൈ സംഗീതോത്സവ വേദിയില്‍ ആസ്വാദകര്‍ക്ക് നാദ വിസ്മയമൊരുക്കി യു.പി. രാജുവും കുടുംബവും

ചെമ്പൈ സംഗീതോത്സവ വേദിയില്‍ ആസ്വാദകര്‍ക്ക് നാദ വിസ്മയമൊരുക്കി യു.പി. രാജുവും കുടുംബവും

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ യു.പി. രാജുവും കുടുംബവും അവതരിപ്പിച്ച മാന്‍ഡൊലിന്‍ കച്ചേരി ആസ്വാദകര്‍ക്ക് നാദ വിസ്മയമൊരുക്കി. രാജുവും ഭാര്യ യു.നാഗമണിയും മക്കളായ ജയവിഗ്‌നേശ്വര്‍, സുബ്രഹ്മണ്യരാജു എന്നിവര്‍ ചേര്‍ന്ന് സംഗീത കുളിര്‍മഴയാണ് പെയ്യിച്ചത്. ഹിന്ദോള രാഗത്തില്‍ ദീക്ഷിതര്‍ കൃതി ഗോവര്‍ദ്ധന ഗിരീശം എന്ന കീര്‍ത്തനത്തോടെയാണ് കച്ചേരിക്കു തുടക്കം കുറിച്ചത്.

ADVERTISEMENT
error: Content is protected !!