കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭക സഭ ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചിത്രാ വിനോബാജി ഉല്‍ഘാടനം ചെയ്തു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍ എസ് സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വൃന്ദ വി , വിവിധ ബാങ്ക് പ്രതിനിധികള്‍,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ അറിയിച്ചു.വ്യവസായ വികസനഓഫീസര്‍ ടി ആര്‍ റോജിമോന്‍ , എന്റെര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് സുവിഷ്ണ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് ദാനം,ലോണ്‍ സാന്‍ഷന്‍ ലെറ്റര്‍ & പഞ്ചായത്ത് ലൈസന്‍സ് കൈമാറ്റം, ചര്‍ച്ച, സംരംഭക സഹായ പദ്ധതികളുടെ ബോധവല്‍ക്കരണവും ഉണ്ടായി.