സിപിഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളത്ത് നടത്തിയ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ നടത്തിയ രൂപീകരണ യോഗത്തില്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടിവ് അംഗം എന്‍.കെ.സുബ്രമുഹ്ണ്യന്‍, ജില്ലാ കമ്മറ്റി അംഗം സി.വി. ശ്രീനിവാസന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി റ്റി പ്രവീണ്‍ പ്രസാദ്, ഐ കെ ഹൈദരാലി, ഗീതാരാജന്‍, കെ കെ ജ്യോതിരാജ് എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാനായ് അഡ്വക്കറ്റ് പി മുഹമ്മദ് ബഷീറിനെയും കണ്‍വീനറായ് പി ടി പ്രവീണ്‍ പ്രസാദിനെയും ട്രഷറര്‍ ആയി വി എം മനോജിനെയും തിരഞ്ഞെടുത്തു. ജൂണ്‍ 15, 16 തീയതികളില്‍ അണ്ടത്തോട് വച്ചാണ് ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ADVERTISEMENT