എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം; സംഘാടന സമിതി രൂപീകരിച്ചു

ആധുനിക രീതിയില്‍ നിര്‍മ്മിച്ച എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടാന സമിതി രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാല്‍ അധ്യക്ഷനായി.വൈസ് പ്രസിഡണ്ട് ബിന്ദു ഗിരീഷ്, ബ്ലോക്ക് മെമ്പര്‍ വി.സി. ബിനോജ്,മെമ്പര്‍മാരായ എം. കെ. ജോസ്, സുധിഷ് പറമ്പില്‍, ഇ. എസ്. സുരേഷ്, സുമന സുഗതന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.സി. അബാല്‍ മണി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, സി.പി.ഐ നേതാവ് കെ.വി.ശങ്കരനാരായണന്‍, പ്രസ്സ് കബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.വി.ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT