വിദ്യാര്‍ത്ഥികള്‍ക്കായി പാലിയേറ്റിവ് പരിചരണ ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി

പെരുമ്പിലാവ് അന്‍സാര്‍ ട്രെയിനിംഗ് കോളേജില്‍ വിദ്യാർത്ഥിനികള്‍ക്കു കുന്നംകുളം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് പരിചരണത്തില്‍ ഓറിയെന്റേഷന്‍ ക്ലാസ്സ് നടത്തി. കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രസിഡന്റ് കെ. എം ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മഹമൂദ് ശിഹാബ് അധ്യക്ഷതവഹിച്ചു. സാമൂഹ്യ സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വേനലവധിയില്‍ വിവിധ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കുകളില്‍ സേവനമനുഷ്ടിക്കാന്‍ വിദ്യാർത്ഥിനികള്‍ സന്നദ്ധമാകുകയും ഇതിനായുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. വിദ്യാർത്ഥിനി പ്രതിനിധി ദിയ ഷെറിന്‍ പാലിയേറ്റീവ് ഹോം കെയര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങില്‍ കോഡിനേറ്റര്‍ ലിയ വി രാജ് , അസി. പ്രഫസര്‍ ഡോ. ഷംസു ഫിര്‍സാദ് , സാന്ത്വനം പാലിയേറ്റീവ് സെക്രട്ടറി എം.എ. കമറുദീന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT