സമൂഹത്തിനുവേണ്ടി കനിവും കാരുണ്യവുമേകുന്നവരെ ഉപദ്രവിക്കുന്ന കാഴ്ചയാണ് രാജ്യത്തെങ്ങുമെന്നും അങ്ങിനെയൊരു കാലത്താണ് നാമിപ്പോഴെന്നും കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു. ചിറമനേങ്ങാട് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ, എന്റെ വീട്ടിലെ അന്തേവാസികള്‍ക്കായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ സമാരിറ്റന്‍സ് 2005 ബാച്ച് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിനി നിയാസ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, ഫസല്‍ ഉസ്മാന്‍, സുഹൈര്‍ ഇസ്മായില്‍, കനിവ് ട്രസ്റ്റ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ റഹ്‌മാന്‍, വൈസ് ചെയര്‍മാന്‍ എസ് ജമീല, ട്രഷറര്‍ ടിഎ ഉസ്മാന്‍, സെക്രട്ടറി കെ ടി അബ്ദു, മാനേജര്‍ ബാപ്പുനു വി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സമാരിറ്റന്‍സ് 2005 കൂട്ടായ്മ, ആഗസ്റ്റ് 9 ന് നടത്താനിരിക്കുന്ന ഗ്രാന്‍ഡ് യൂണിയനു മുന്നോടിയായാണ്, കനിവിലെ അമ്മമാര്‍ക്കൊപ്പം സ്‌നേഹവിരുന്ന് എന്ന പരിപാടി സംഘടിപ്പിച്ചത്.