27.3 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam ചെറായി ഗവ: യു.പി സ്‌കൂളില്‍ പഠനോത്സവം ആഘോഷിച്ചു

ചെറായി ഗവ: യു.പി സ്‌കൂളില്‍ പഠനോത്സവം ആഘോഷിച്ചു

46

പുന്നയൂര്‍ക്കുളം ചെറായി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പഠനോത്സവം 2 കെ 2025 വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പുന്നയൂര്‍ക്കുളം പഞ്ചായത്ത്തല പഠനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷെഹീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചറുടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡണ്ട് സ്‌നേഹ് മോഹന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭ പ്രേമന്‍ ‘എഴുത്തുകൂട്ടം’ എന്ന കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. പ്രധാന അധ്യാപിക ഗീതകുമാരി സ്വാഗതവും ബി ആര്‍ സി ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ലാസ്തല പഠനോത്സവത്തിന് ശേഷം വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തിക്കൊണ്ട് കോര്‍ണര്‍ തല അവതരണങ്ങളും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!