കുന്നംകുളം നഗരസഭയിലെ 28 -ാം വാര്‍ഡ് ചെമ്മണ്ണൂര്‍ സൗത്ത് പടുത്താംകുളങ്ങര റോഡ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഭരതന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ്, പൊതുമരാമത്ത് സ്ഥിര സമിതി അധ്യക്ഷ പ്രിയ സജീഷ്, സിന്ധു മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ചെമ്മണ്ണൂര്‍ സൗത്ത് മേഖല നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു കുടിവെള്ള പദ്ധതി. 15.5 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.