സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ ഇടയന്‍ പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ എത്തി പിറവി തിരുന്നാളിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ ഇടയന്‍ പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ എത്തി പിറവി തിരുന്നാളിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് സീറോ മലബാര്‍സഭ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പാലയൂര്‍ ദേവാലയത്തില്‍ ഇടവക സമൂഹത്തിന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.11:30ന് ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കര്‍മികത്വം വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് ഫാദര്‍ ഡേവിസ് കണ്ണമ്പുഴ ,ഫാ ഡെറിന്‍ അരിമ്പൂര്‍,സെന്റ് ഫ്രാന്‍സിസ് ആശ്രമം ഇന്‍ചാര്‍ജ് ഫാദര്‍ ആന്റണി അരോധ എന്നിവര്‍ സഹകാര്‍മികരായി. പാലയൂര്‍ ഇടവകയിലെ യുവജന സംഘടനയായ കെ സി വൈ എം പാലയൂരിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ക്രിസ്തുമസ്സ് ലാന്‍ഡും കാണികള്‍ക്കായി തുറന്നു നല്‍കി. തുടര്‍ന്ന് നോമ്പ് വീടല്‍ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ ഫ്രാന്‍സിസ് ചിരിയം കണ്ടത്ത്, ചാക്കോ പുലിക്കോട്ടില്‍, ഹൈസണ്‍ പി എ, പ്രോഗ്രാം കണ്‍വീനര്‍ കെ ജെ പോള്‍, സെക്രട്ടറിമാരായ ബിനു താണിക്കല്‍, ബിജു മുട്ടത്ത്,പി ആര്‍ ഒ ജെഫിന്‍ ജോണി,വിവിധ ഭക്തസംഘടന ഭാരവാഹികള്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT