ക്ഷേത്രത്തിലേക്ക് ആലിന്‍തൈ സമ്മാനിച്ച് ‘അഭയ’ത്തിന്റെ മാതൃക

ക്ഷേത്രത്തിലേക്ക് ആല്‍മരത്തൈ സമ്മാനിച്ച് വടക്കേക്കാട് അഭയം പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ മാതൃക. നിര്‍മാണത്തിലിരിക്കുന്ന അഭയത്തിന്റെ സാന്ത്വന മന്ദിരത്തിനു ചേര്‍ന്നുള്ള, നൂറ്റാണ്ടിലേറെ പഴക്കമുള്ള തിരുവളയന്നൂര്‍ ദേവീ ക്ഷേത്രത്തിലെ വന്‍ ആല്‍മരം അടുത്തിടെ നിലംപൊത്തിയിരുന്നു. പുതിയൊരു ആല്‍മരം നടുന്നതിനു തൈ തങ്ങള്‍ സമ്മാനിക്കാമെന്ന അഭയത്തിന്റെ അഭ്യര്‍ത്ഥന ക്ഷേത്ര ഭാരവാഹികള്‍ സന്തോഷപൂര്‍വം സ്വീകരിക്കുകയായരുന്നു. ക്ഷേത്ര സന്നിഥിയില്‍ നടന്ന ചടങ്ങില്‍ അഭയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗവുമായ റഹീം വീട്ടിപറമ്പില്‍, കണ്‍വീനര്‍ ഷെരീഫ് തെക്കെകൊമ്പത്ത്, അഭയം കാര്‍ഷിക ഇന്‍ചാര്‍ജ് സലാം കുന്നമ്പത്തയില്‍, സിറാജുദ്ധീന്‍, സലാഹുദ്ധീന്‍, സെയ്‌ന ബക്കര്‍, തുടങ്ങിയവര്‍ ചേര്‍ന്നു ആലിന്‍തൈ കൈമാറി. ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് മോഹന്‍ദാസ്, സെക്രട്ടറി ബാബു ഹരിശ്രീ, ട്രഷറര്‍ ടിബി കുമാരന്‍, തുടങ്ങിയവര്‍ ഏറ്റുവാങ്ങി.

ADVERTISEMENT