വടക്കേക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആശാ വര്‍ക്കര്‍മാര്‍ക്കായുള്ള പാലിയേറ്റീവ് ഗ്രിഡ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിപാടി വടക്കേക്കാട് സാമൂഹികരോഗ്യ കന്ദ്രം സൂപ്രണ്ട് ഡോക്ടര്‍ നിത ഉദ്ഘാടനം നിര്‍വഹിച്ചു.കേരള കെയര്‍- പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഏകദിന പരിശീലന പരിപാടിയില്‍ വടക്കേക്കാട് പഞ്ചായത്ത് പുന്നയൂര്‍കുളം പഞ്ചായത്ത്, ചാവക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആശ വര്‍ക്കര്‍മാര്‍ പങ്കെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജോഷ് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ജി അശോകന്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുജിത്ത് നന്ദിയും പറഞ്ഞു.
Home Bureaus Punnayurkulam ആശാ വര്‍ക്കര്‍മാര്‍ക്കായുള്ള പാലിയേറ്റീവ് ഗ്രിഡ് ഏകദിന പരിശീലനം സംഘടിപ്പിച്ചു