പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്‌കൂളില്‍ യു.കെ.ജി.വിഭാഗത്തിന്റെ കോൺവൊക്കേഷൻ മാനേജര്‍ സിസ്റ്റര്‍ ഷൈനി മരിയ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ജി. പ്രദീപിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ ലോക്കല്‍ ഹെഡ്മിസ്ട്രസ് ഡോ.സിസ്റ്റര്‍ നോയല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ പി.ടി.എയും എം.പി.ടി.എയും അംഗങ്ങളും സംബന്ധിച്ചു. ഇതോടനുബന്ധിച്ച് കരാട്ടെ ബെല്‍റ്റ് ചെയ്ഞ്ചിങ് ചടങ്ങും സംഘടിപ്പിച്ചു. ഡബ്ല്യു.എസ്.കെ.എഫ് ഇന്ത്യയുടെ നാഷണല്‍ ചീഫ് ഇന്‍സ്ട്രക്ടര്‍ ഷിഹാന്‍ ഇബ്രാഹിം വിദ്യാര്‍ത്ഥികള്‍ക്ക് ബെല്‍റ്റ് നല്‍കി. തുടര്‍ന്ന് കളറിംഗ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എസ്.ബി.ഐ തൃശൂര്‍ ഡിവിഷണല്‍ സീനിയര്‍ ബ്രാഞ്ച് മാനേജര്‍ സജിന്‍ പി.എസ്., എസ്.ബി.ഐ. തൃശൂര്‍ ഡിവിഷനിലെ മാനേജര്‍ രാജേഷ് വി.ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സമ്മാന വിതരണം നിര്‍വഹിച്ചത്.



