24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കോട്ടപ്പടി കപ്പിയൂര്‍ പ്രാര്‍ത്ഥനാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

കോട്ടപ്പടി കപ്പിയൂര്‍ പ്രാര്‍ത്ഥനാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

കോട്ടപ്പടി കപ്പിയൂര്‍ പ്രാര്‍ത്ഥനാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. മാര്‍ച്ച് 7-ാം തീയതി ശനിയാഴ്ച വൈകുന്നേരം നടന്ന കൊടിയേറ്റത്തോടെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മധ്യസ്ഥ പ്രാര്‍ത്ഥന നടന്നു. പ്രധാന തിരുന്നാള്‍ ദിനമായ മാര്‍ച്ച് 14 ശനിയാഴ്ച വൈകുന്നേരം 5.30ന് വളയെടുപ്പ്, ലദീഞ്ഞ്,നൊവേന, ആഘോഷമായ ദിവ്യബലി, തിരുന്നാള്‍ സന്ദേശം,തിരിപ്രദക്ഷിണം, നേര്‍ച്ച വിതരണം, സിനിമ പ്രദര്‍ശനം എന്നിവ നടന്നു. വികാരി ഫാ.ഷാജി കൊച്ചുപുരക്കല്‍, അസിസ്റ്റന്റ് വികാരി ഫാ.വിബി പൊറത്തൂക്കാരന്‍ എന്നിവര്‍ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രാര്‍ത്ഥനാലയ തിരുന്നാള്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷങ്ങളില്‍ ഒട്ടേറെ വിശ്വാസികള്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!