ഉപതോട് കയ്യേറിയുള്ള നിര്‍മാണം പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത്

ഉപ്പുങ്ങലിലെ ഉപതോട് കയ്യേറി സ്വകാര്യവ്യക്തി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൊളിച്ച് നീക്കാന്‍ ആവശ്യപ്പെട്ട് പുന്നയൂര്‍ക്കുളം പഞ്ചായത്ത് നോട്ടീസ് നല്‍കി. പുഞ്ചകൃഷി നടന്ന് കൊണ്ടിരിക്കുന്ന പരൂര്‍ പടവ് പാടശേഖരം ഉപ്പുങ്ങലിലെ ഉപ തോട്ടിലാണ് അനതികൃത നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പടശേഖരത്തിനോട് ചേര്‍ന്ന് പോകുന്ന ചെറുതോടാണ് കയ്യേറി നിര്‍മ്മാണം നടത്തുന്നത്.  തോടിനോട് ചേര്‍ന്ന് സ്വകാര്യ വക്തിയുടെ സ്ഥലമാണുള്ളത്. ഉപ്പുങ്ങല്‍ സ്വദേശി അരിമ്പനയില്‍ മുഹമ്മദ് കുട്ടിയുടെ പേരിലാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.

ADVERTISEMENT