കര്‍ഷകര്‍ക്ക് ആശ്വാസമേകി എളവള്ളി പഞ്ചായത്തിന്റെ സഹായഹസ്തം

കര്‍ഷകര്‍ക്ക് ആശ്വാസമേകി എളവള്ളി പഞ്ചായത്തിന്റെ സഹായഹസ്തം. കനത്ത മഴയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രത്യേക വിഹിതം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് മഴയെ തുടര്‍ന്ന് വാക കുണ്ടുപാടം,കണിയാം തുരുത്ത്,കോക്കൂര്‍ പാടം,കാട്ടുപാടം – ബ്രാലായി എന്നീ പ്രദേശങ്ങളില്‍ ഒരാഴ്ചയോളം നെല്‍ച്ചെടി പൂര്‍ണമായും മുങ്ങിക്കിടക്കുന്ന രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടിനെ തുടര്‍ന്ന് നട്ടുപിടിപ്പിച്ച നെല്‍ച്ചെടികള്‍ അഴുകിപ്പോകുന്ന സ്ഥിതിയുണ്ടായി.

 

ADVERTISEMENT