24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam പാറേമ്പാടം അപകടം ; രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പാറേമ്പാടം അപകടം ; രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

75

കുന്നംകുളം പാറേമ്പാടത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.പഴുന്നാന സ്വദേശി കറുപ്പും വീട്ടില്‍ 43 വയസ്സുള്ള സലീമിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.കോഴിക്കോട് നിന്നും തൃശൂരിലേക്ക് അമിതവേഗതയില്‍ വരികയായിരുന്ന സ്വകാര്യ ബസ്, എതിരെ വന്ന സ്വിഫ്റ്റ് കാറിനെ വെട്ടിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് കാറിലിടിച്ച ബസ്, മുന്നിലുണ്ടായിരുന്ന ഇക്കോ വാന്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയില്‍ തുടരെ ഇടിക്കുകയായിരുന്നു.പോര്‍ക്കുളം സ്വദേശിനി 17 വയസ്സുള്ള റിയ ഫാത്തിമ, അയ്യംപറമ്പ് സ്വദേശിനി 72 വയസ്സുള്ള തങ്കമണി എന്നിവരാണ് മരിച്ചത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

 

ADVERTISEMENT
error: Content is protected !!