‘പരിവാര്‍’ വേലൂര്‍ പഞ്ചായത്ത് യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി

ബൗദ്ധിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ രക്ഷാകര്‍ത്തൃ സംഘടനയായ പരിവാറിന്റെ വേലൂര്‍ പഞ്ചായത്ത് യൂണിറ്റ് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.വി. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പരിവാര്‍ സംസ്ഥാന ഡയറക്ടര്‍ പി ഡി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. പ്ലാനിംഗ് ബോര്‍ഡ് സാമൂഹ്യ സേവന വിഭാഗം മേധാവിയായ ഡോ. ബിന്ധുവര്‍ഗീസ്, തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മായ ടി. ആര്‍ എന്നിവരെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .ആന്‍സി വില്യംസ് ആദരിച്ചു. എസ് ബി ഐ റീജണല്‍ ചീഫ് മനേജര്‍ കെ ആര്‍ . പ്രിയ , വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി, വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ഷേര്‍ളി ദിലീപ് കുമാര്‍, പരിവാര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT