പട്ടയ അസംബ്ലി സംഘടിപ്പിച്ചു

മണലൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പട്ടയ അസംബ്ലിയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഭൂരഹിതരില്ലാത്ത കേരളം സക്ഷാത്കരിക്കുക. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെ പട്ടയ വിതരണം ഊര്‍ജ്ജിതമാക്കുന്നതിന് രൂപീകരിച്ച പട്ടയമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളും, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്ത് പട്ടയ അസംബ്ലി ചേര്‍ന്നത്.

 

ADVERTISEMENT