പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ അഷ്ടമംഗലദേവ പ്രശ്നം ആരംഭിച്ചു. ബുധനാഴ്ച രാവിലെ ക്ഷേത്രം സന്നിധിയില്‍ പ്രശസ്ത ജ്യോതിഷ പണ്ഡിതന് മറ്റം ജയകൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ പാലൂര് കളരി പുലാമന്തോള്‍ വിഷ്ണുദാസ് പണിക്കര്‍, മലയംകുളങ്ങര കളരി കോടത്തൂര്‍ പ്രശാന്ത് പണിക്കര്‍, പുന്നയൂര്‍ കളരിക്കല്‍ രഘുനന്ദന പണിക്കര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അഷ്ടമംഗലദേവ പ്രശ്നം നടത്തിയത്. ക്ഷേത്രം തന്ത്രി പഴങ്ങാംപറമ്പ് മന കൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തി ശരത്ത് നമ്പൂതിരി, ക്ഷേത്രം ഊരാന്‍ അപ്പു മൂസത്, ക്ഷേത്രം ഭാരവാഹികളായ വിജയന് കാരയില്‍, ദയാനന്ദന് മാമ്പുള്ളി, മോഹനന് ഈച്ചിത്തറ, ബാബു, മുകുന്ദന് എളയച്ചാട്ടില്‍, അപ്പു പെരുവഴിപ്പുറത്ത് തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു.
Home  Bureaus  Punnayurkulam  പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തില്‍ അഷ്ടമംഗലദേവ പ്രശ്നം ആരംഭിച്ചു
 
                 
		
 
    
   
    