പയ്യൂര്‍ ഭാരത് ആര്‍മി ഫാന്‍സിന്റെ 6-ാം വാര്‍ഷികാഘോഷം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തിന് സമീപം മുതിര്‍ന്ന വനിത അംഗം രമണി കണത്തേഴത്ത്, എക്‌സിക്യൂട്ടീവ് അംഗം വിജയന്‍ പുളിയശ്ശേരി, സെക്രട്ടറി രാജേഷ് കണത്തേഴത്ത്, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പാലയ്ക്കല്‍, വനിത എക്‌സിക്യൂട്ടീവ് അംഗം ബേബി ഉഷ പാലക്കല്‍, ജയ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി രാജേഷ് കണത്തേഴത്ത് അധ്യക്ഷനായി. ധീര രക്തസാക്ഷികളായ ഭാരത്തിലെ സൈനികരുടെ സ്മരണക്കായി പുതുക്കി നിര്‍മ്മിച്ച സ്മൃതി മണ്ഡപം ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മേഖലയിലെ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തി. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഭാരത് ആര്‍മി ഫാന്‍സ് നിര്‍ധന രോഗിയ്ക്ക് സാമ്പത്തിക ചികിത്സാ സഹായം കൈമാറി.