ചരിത്ര പ്രസിദ്ധമായ പഴഞ്ഞി പെരുന്നാളിന് മുന്നോടിയായി പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന വിസ്മയ പന്തലിന്റെ കാല്‍നാട്ടല്‍ ചടങ്ങ് നടന്നു. കത്തീഡ്രല്‍ വികാരി ഫാ ജോണ്‍ ഐസക്ക്, സഹവികാരി ഫാ. ആന്റണി പൗലോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ട്രസ്റ്റി സന്തോഷ് ജെയിംസ്, പള്ളി മാനേജിങ്ങ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ സംഘടന ഭാരവാഹികള്‍, പഴഞ്ഞിക്കാരന്‍ പ്രവാസികൂട്ടായ്മ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 339-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 2,3 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്.
ADVERTISEMENT