പി സി ജോര്‍ജ് വിവാദ പ്രസ്താവന; വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി പരാതി നല്‍കി

ബിജെപി നേതാവ് പി സി ജോര്‍ജ് വിവാദ പ്രസ്താവന; വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എസ് ഐ ഫക്രുദീന്‍ മുമ്പാകെ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി എ ബദറുദീന്‍ , സെക്രട്ടറി എം എ കമറുദ്ദീന്‍, എം എച്ച് ജാസ്മിന്‍ തുടങ്ങിയവരാണ് പരാതി നല്‍കിയത്. സമൂഹങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും അതുവഴി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന താല്പര്യത്തോടെയും പി.സി. ജോര്‍ജ് നടത്തിയിട്ടുള്ള ദുരുദ്ദേശപരമായ പ്രസ്താവനക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ADVERTISEMENT