റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം

പോര്‍ക്കുളത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന കാല്‍നടയാത്രികനെ കാറിടിച്ച് ദാരുണാന്ത്യം. പോര്‍ക്കുളം കൂത്തൂര്‍ വീട്ടില്‍ 61 വയസ്സുള്ള പ്രിന്‍സനാണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 6 മണിയോടെ പോര്‍ക്കുളം സ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഗൃഹനാഥനെ ചിറക്കല്‍ ഭാഗത്തുനിന്ന് പാറേമ്പാടം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചു വീണ ഗൃഹനാഥനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏഴരയോടെ മരണം സംഭവിച്ചു. അപകടത്തിനിടയാക്കിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT