പുന്നയൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പദ്ധതി 2024-25 ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പെട്ട കര്‍ഷകര്‍ക്ക് കുറ്റിക്കുരുമുളക് തൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി. സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ. ഗംഗാദത്തന്‍ , കൃഷി അസിസ്റ്റന്റ് പി എ ഷാജി മോന്‍, എം സിജിമോന്‍, വാര്‍ഡ് മെമ്പര്‍മാര്‍, എ ഡി സി മെമ്പര്‍മാര്‍ തുടങ്ങി കര്‍ഷക സുഹൃത്തുക്കളും പങ്കെടുത്തു. ചാവക്കാട് എഫ് പി ഒ പ്രവര്‍ത്തകര്‍ വിതരണത്തിന് നേതൃത്വം നല്‍കി.