27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസം ആചരിച്ചു

പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസം ആചരിച്ചു

ഗുരുവായൂര്‍ പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസം ആചരിച്ചു. മേല്‍ശാന്തി ദൊണ്ഡുമഠത്തില്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതിഹവനവും വരവൂര്‍ ഷാജിയുടെ രാമായണ പ്രഭാഷണവും ഉണ്ടായിരുന്നു. അന്നദാനത്തില്‍ ആയിരത്തോളം ഭക്തര്‍ പങ്കെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ബേബി കരിപ്പോട്ട്, ശശി ആനക്കോട്ടില്‍, സുകുമാരന്‍ എരിഞ്ഞിയില്‍, സോമന്‍ കടാങ്കര, വേലായുധന്‍ ആനക്കോട്ടില്‍, കെ.വി. ദാസന്‍, വി.എസ്. ചന്ദ്രന്‍, ഇ.വി.ശശി, സി.എസ് ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!