കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സിന്തറ്റിക് സ്റ്റേഡിയത്തിനായ് സ്ഥിരം ഫ്‌ളഡ്‌ലൈറ്റ് സംവിധാനം സജ്ജമാക്കാന്‍ ജനറേറ്റര്‍ സഹിതം രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എ.സി.മൊയ്തീന്‍ എം.എല്‍.എ. സിസിടിവിയോട് പറഞ്ഞു. വരുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൗകര്യക്കുറവുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടി ടോയ്ലറ്റ് ബ്ലോക്ക് പുതുതായി സജ്ജമാക്കും. നിലവില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പിന്നീട് വേണ്ടിവരുന്ന കാര്യങ്ങള്‍ അതാത് സമയത്ത് തന്നെ പൂര്‍ത്തീകരിക്കും.എ.സി.മൊയ്തീന്‍ പറഞ്ഞു.
നിലവില്‍ ദേശീയ മത്സരങ്ങള്‍ ഉള്‍പ്പെടെ തന്നെ നടത്താനുള്ള രീതിയിലാണ് സ്റ്റേഡിയം തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പം തന്നെ സ്റ്റേഡിയം പരിപാലനത്തിന്റെ കാര്യത്തില്‍ ഗൗരവകരമായ ഇടപെടല്‍ ഉണ്ടാകും. അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ നീന്തല്‍ കുളത്തിന് കാര്യം കൂടെ ഉള്‍പ്പെടുത്തും. ഇരിപ്പിടങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ പരിഹാരമുണ്ടാകുമെന്നും എം.എല്‍.എ. പറഞ്ഞു.