ചരക്ക് ലോറിയിടിച്ചു ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. ഇടിച്ച ലോറി നിർത്താതെ പോയി
തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്
പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത് . പെരുമ്പിലാവ് അംബേദ്കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം ( 17 ) ആണ് മരിച്ചത്. വിദ്യാർത്ഥികൾ ബൈക്ക് പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരികയായിരുന്നതിനിടയിൽ പുറകിൽ വന്ന ലോറിയുടെ പുറകുവശം തട്ടി ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഇരുവരേയും നാട്ടുകാർ ഉടൻ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ ( 17 ) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിൻ്റെ മൃതതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. ഗൗതം കോക്കൂർ സ്ക്കൂൾ പ്ലസ്റ്റു വിദ്യാർത്ഥിയാണ്. മാതാവ് രജില . സഹോദരങ്ങൾ – വൈക , ഭഗത് .
അപകടം നടന്ന് ഒരു മണിക്കൂറിനകം മറ്റൊരു അപകടവും മേഖലയിൽ ഉണ്ടായി രാത്രി ഒന്നരയോടെ പമ്പിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന മറ്റൊരു ലോറിയിൽ കോഴിക്കോട് ഭാഗത്തു നിന്നും വന്ന മിനിലോറി ഇടിച്ച് അപകടമുണ്ടായി ആളപായമില്ല മിനിലോറിയുടെ മുൻവശം തകർന്നു കുന്ദംകുളം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു . പമ്പിനു സമീപത്ത് മാസങ്ങളായി പാർക്ക് ചെയ്ത ലോറി പമ്പിൽ നിന്നും ഇറങ്ങുന്ന വാഹനങ്ങൾക്ക് കാഴ്ച മറച്ചതായും മേഖലയിൽ അപകടങ്ങൾക്ക് കാരണമായതായും നാട്ടുകാർ ആരോപിച്ചു.