കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പരിക്കേറ്റു

 

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പരിക്കേറ്റു. ചങ്കരംകുളം സ്വദേശികളായ കിഴുവപ്പാട്ട് 30 വയസ്സുള്ള അര്‍ഷാദ്, മങ്കടവില്‍ 29 വയസ്സുള്ള നിതിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഒമ്പതരയോടെ കൊരട്ടിക്കര നെസ്സികോ പാലസിന് സമീപമാണ് അപകടം. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT