റോബോട്ടിക്‌സ് മേഖലയില്‍ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനായി അന്‍സാര്‍ വുമന്‍സ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുത്ത അന്‍പത് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ടി.എ.ആരിഫ് ഉദ്ഘാടനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ടി.എം. നഷീദ , േകാഡിനേറ്റര്‍ കെ.വി. ഫെമില , കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ പ്രപിതാ ഗോപി എന്നിവര്‍ സംസാരിച്ചു. റോബോട്ടിക് സാങ്കേതികവിദ്യകളെ കുറിച്ചുള്ള അടിസ്ഥാന നിര്‍വചനങ്ങള്‍ മുതല്‍ പ്രയോഗങ്ങള്‍ വരെ ശില്‍പ്പശാലയില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു.