ബഹിരാകാശത്തിന്റെ വിസ്മയമറിഞ്ഞ് വേറിട്ട ബഹിരാകാശ ദിനാഘോഷം

 

ബഹിരാകാശത്തിന്റെ വിസ്മയമറിഞ്ഞ് അന്‍സാര്‍ സ്‌കൂള്‍ നടത്തിയ ദേശീയ ബഹിരാകാശ ദിനാഘോഷം വേറിട്ടതായി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ.യുടെ കീഴില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ എട്ടാം ക്ലാസുകാരന്‍ എം.കെ. ഷെഹരിയാര്‍ പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം നടത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു . ഇതോടനുബന്ധിച്ച് ചിത്രരചനാ മത്സരവും നടത്തി. തുടര്‍ന്നു നടന്ന ഉപന്യാസ രചനാ മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ബഹിരാകാശ യാത്രയെക്കുറിച്ചുള്ള മോഡലുകള്‍ നിര്‍മ്മിച്ച് റോക്കറ്റ് മോഡല്‍ നിര്‍മ്മാണ മത്സരവും നടത്തി. റാലിയില്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതി നൂറോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. റാലിയുടെ ഫ്‌ലാഗ് ഓഫ് പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് നിര്‍വ്വഹിച്ചു .

 

ADVERTISEMENT