കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് അന്‍സാര്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ദൃശ്യാവിഷ്‌കാരവും ഫ്‌ലാഷ് മോബും വേറിട്ടതായി. ഡോക്ടറെ കൊലപ്പെടുത്തുന്നതിന്റെ പ്രതീകാത്മക ദൃശ്യങ്ങളും ഒപ്പം പ്രതിഷേധവും ഒരുക്കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധമാതൃക പ്രിന്‍സിപ്പല്‍ ഷൈനി ഹംസ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ പ്രിന്‍സിപ്പല്‍ കെ. ആര്‍ രവ്യ അധ്യക്ഷത വഹിച്ചു. ഡോക്ടറുടെ കുടുംബത്തിന് നീതി ലഭിക്കും വരെ രാജ്യത്ത് പ്രതിഷേധം കനപ്പിക്കണമെന്നും , മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കുകയും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.. കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധ പരിപാടിക്ക് ഐക്യ ദാര്‍ഢ്യം പ്രഖിപിച്ചു . ഗേള്‍സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളായ ഫിദ അഫ്റിന്‍ , ഹിബ ഷെറിന്‍ , മര്‍വ്വ നസ്‌റിന്‍ , ദിയ എസ് എന്നിവരായിരുന്നു പ്രതിഷേധ ദൃശ്യാവിഷ്‌ക്കാരം ഒരുക്കിയത്. അധ്യാപകരായ എസ് ഷബിത , അസീസ് ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.