24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

87

 

കടവല്ലൂര്‍ പഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമി , കെ എഫ് എ യുടെ ആഭ്യമുഖ്യത്തില്‍ കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ അണ്ടര്‍ 14 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. വ്യാഴം, വെള്ളി ് ദിവസങ്ങളിലായി നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉത്ഘാടനം കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ ഗോള്‍ മുഖത്തേക്ക് പന്തടിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയന്‍ പൂളക്കല്‍ അധ്യക്ഷത വഹിച്ചു. പൊതു പ്രവര്‍ത്തകരായ എം.എ. കമറുദീന്‍ , റാഫി താഴത്തേതില്‍ , കൃഷ്ണകുമാര്‍ പൂങ്കാവനം കെ .എഫ് എ പരീശീലകന്‍ കെ.കെ. കൃഷ്ണകുമാര്‍, ഫുട്‌ബോള്‍ അക്കാദമി ഡയറക്ടര്‍ എസ് ബാബു , കോച്ച് അസിസ്റ്റന്റ് മുഹമ്മദ് കുട്ടി ചാന്തി പറമ്പില്‍ , കെ എഫ് എ ഭാരവാഹി കെ. കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി പങ്കെടുക്കുന്ന പന്ത്രണ്ട് ടീമുകളുടെയും മത്സരം നിയന്ത്രിക്കുന്നത് പ്രശസ്ത ഫുട്‌ബോള്‍ കോച്ച് വില്‍സണ്‍ എഫ് എഫ് പഴഞ്ഞിയാണ്. വെള്ളിയാഴ്ചയാണ് ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക തുടര്‍ന്ന് വിജയികളായ ടീമുകള്‍ക്ക് ട്രോഫികളും സമ്മാനിക്കുന്നതാണ്.

 

ADVERTISEMENT
error: Content is protected !!