പാറേമ്പാട്ടം ഹോട്ടല്‍ രുചി വില്ലേജ് ഹാളില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.എച്.ആര്‍.എ ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. കുന്നംകുളം യൂണിറ്റ് പ്രസിഡന്റ് സുന്ദരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ ഫിയാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.പി. ദേവന്‍ സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ജോസ് മേത്തല , ഒ .കെ . ആര്‍ മണികണ്ഠന്‍, പി.എം മഗ്‌സൂദ്, സദാനന്തന്‍, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് രക്ഷാധികാരി ടി.എ ഉസ്മാന്‍ സ്വാഗതവും, പി കെ ഫിയാസ് നന്ദിയും പറഞ്ഞു.
ADVERTISEMENT