പ്രസവാനന്തര ശുശ്രൂഷയില്‍ അഞ്ചര പതിറ്റാണ്ടുകാലമായി മൂവായിരത്തിലധികം അമ്മമാരെയും കുഞ്ഞുങ്ങളെയും പരിചരിച്ച പഴഞ്ഞി കോട്ടോല്‍ സ്വദേശി തങ്കമ്മ ഓര്‍മ്മയായി. 85 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ കോട്ടോലിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സ്ത്രീ ശാക്തീക രണത്തിന്റെ വേറിട്ട മുഖമായിരുന്നു നാട്ടുകാരുടെ വാല്‍സല്യമായ തങ്കമേടത്തി. കാഞ്ഞിരമുക്ക് പുലി ക്കോട്ടില്‍ പരേതനായ അബ്രാഹമിന്റെ ഭാര്യയായ തങ്കമ്മ ഭര്‍ത്താവിന്റെ മരണ ശേഷമാണ് മുപ്പതാം വയസില്‍ കുട്ടികളുടെ പരിചരണം ആദ്യമായി തുടങ്ങിയത് പഴഞ്ഞി, പെരുന്തുരുത്തി, കുന്നംകുളം മേഖലകളില്‍ തങ്കമ്മ സുപരിചിതയാണ്. തന്റെ കൈകളിലെത്തിയ കുഞ്ഞുങ്ങള്‍ക്കെല്ലാം മാതൃവാത്സല്യം പകര്‍ന്ന ഇവര്‍ വീട്ടുകാര്‍ക്ക് ആശ്വാസത്തിന്റെ തുരുത്തായിരുന്നു. പല വീടുകളില്‍ മൂന്നും നാലും തലമുറകളിലെ കുട്ടികളെ പരിചരിക്കുവാന്‍ കഴിഞ്ഞത് അപൂര്‍വ്വതയായി.