പഴഞ്ഞി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക ക്ലബിന്റെ നേതൃത്വത്തില്‍ ഹരിത വൈവിധ്യ കാര്‍ഷികോദ്യാന പരിപാലനം തുടങ്ങി. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് എം. ബാലാജി തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കൃഷിയുടെ പ്രാധാന്യത്തെയും കൃഷിപരിപാലനത്തെക്കുറിച്ചും വിദ്യാര്‍ഥികളോട് സംവദിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സാബു അയിനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബാലാജിയെ ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ വെങ്കിട്ടമൂര്‍ത്തി, ജനീര്‍ ലാല്‍, പി.ടി.എ വൈസ് പ്രസിഡന്റ് പ്രീത, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലി കോട്ടോല്‍, പി.എം ഹമീദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി മാത്യു സ്വാഗതവും, കാര്‍ഷിക ക്ലബ് സെക്രട്ടറി ജയശ്രി ടീച്ചര്‍ നന്ദിയും പറഞ്ഞു.