പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് ഇ സിന്ധു ഉല്‍ഘാടനം ചെയ്തു. പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. പുതിയ നിര്‍ദേശങ്ങളും അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റുമാരായ ബീന ടീച്ചര്‍, മിസ്രിയ സൈഫുദ്ധീന്‍, ബ്ലോക്ക് മെമ്പര്‍മാരായ എ എച്ച് റംഷീന, രാമദാസ് മാസ്റ്റര്‍, താജുന്നീസ , കെ സി ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT