മികച്ച പഞ്ചായത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം പെരുമ്പടപ്പ് പഞ്ചായത്ത് ഭാരവാഹികള്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ പെരുമ്പടപ്പ് പഞ്ചായത്ത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പെരുമ്പടപ്പ് പഞ്ചായത്ത് ദേശീയ പുരസ്‌കാരം നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ സതത് വികാസ് പുരസ്‌കാരം, രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പ്രസിഡന്റ് ബിനീഷ മുസ്തഫയും സെക്രട്ടറി സാജന്‍ സി ജേക്കബും ഏറ്റുവാങ്ങി. ഇത്തവണ ദേശീയ അംഗീകാരം നേടിയ സംസ്ഥാനത്തെ ഏക പഞ്ചായത്ത് കൂടിയാണ് പെരുമ്പടപ്പ്. 75 ലക്ഷവും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ADVERTISEMENT