പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എജുക്കേഷന്‍ വാര്‍ഷികാഘോഷം നടത്തി

പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ ഓഫ് സ്‌പെഷ്യല്‍ എജുക്കേഷന്‍ 24-മത് വാര്‍ഷികാഘോഷം വിസ്മയം 2കെ 25 എന്ന പേരില്‍ ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ റഷീദ് പാറക്കല്‍ നിര്‍വഹിച്ചു. അന്‍സാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.അന്‍സാര്‍ ആശുപത്രി ഡയറക്ടര്‍ കെ മുഹമ്മദ് കുട്ടി, സ്‌കൂള്‍ പി ടിഎ പ്രസിഡന്റ് സലീം തൃത്താല എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന അധ്യാപിക ലത ബാലകൃഷ്ണനെ പ്രിന്‍സിപ്പില്‍ ഫൗസിയ വി കെ ഉപഹാരം നല്‍കി ആദരിച്ചു. ലത ബാലകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT