ഇവന്റ്‌സ് വര്‍ക്കേഴ്‌സ് മേഖലയിലെ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍
(സിഐടിയു) തൃശൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന് നിവേദനം സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറിലെത്തിയാണ് നിവേദനം സമര്‍പ്പണം നടത്തിയത്. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം എന്‍.കെ അക്ബര്‍ എം.എല്‍.എ, യൂണിയന്‍ ജില്ലാ സെക്രട്ടറി എ.യു.ഷെഫീദ്, പ്രസിഡണ്ട് പി.ജി.സുബിദാസ്, ട്രഷറര്‍ ടി.എം.റോയ്, വൈസ് പ്രസിഡണ്ടുമാരായ കെ.സി.സുനില്‍, എം.കെ.ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു.