നിയന്ത്രണം വിട്ട പിക്കപ്പ് ബൈക്കുകളിലേക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

പാറേമ്പാടത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മൂന്ന് ബൈക്കുകളിലേക്ക് ഇടിച്ച് കയറി അപകടം. 5 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.  മൂന്ന് ബൈക്കുകളിലായി ഉണ്ടായിരുന്ന അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT