യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കാല്‍നട തീര്‍ത്ഥയാത്ര നടത്തി

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ മോര്‍ യാക്കോബ് മ്ഫസ്‌ക്കോ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍, ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ 95-ാമത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് 20-ാമത് കാല്‍നട തീര്‍ത്ഥയാത്ര നടത്തി. ഞായറാഴ്ച പുലര്‍ച്ചെ 3:30 ന് പെങ്ങാമുക്ക് പഴയ പള്ളിയില്‍ നിന്നും വികാരി ഫാ. ബേസില്‍ കൊല്ലാര്‍മാലിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. രാവിലെ 6:30 ന് കബറിങ്കല്‍ എത്തി പ്രാര്‍ത്ഥന നടത്തി. കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് യൂത്ത് അസോസിയേഷന്‍ സെകട്ടറി റൈവിന്‍ വി ചീരന്‍, വൈസ് പ്രസിഡന്റ് ബിനു പി ബാബു, ജോ.സെക്രട്ടറി സുവിന്‍ സജി, ട്രഷറര്‍ അനുമോന്‍ സി തമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT