ഉല്ലാസ തുമ്പികള്‍ വിനോദയാത്ര നടത്തി. കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ് മെമ്പര്‍ വി പി മന്‍സൂര്‍ അലിയുടെ നേതൃത്വത്തില്‍ അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുരുവായൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരിലെത്തി ബൈബിള്‍ ടവര്‍, പുത്തന്‍പള്ളി, ടൗണ്‍ഹാള്‍ ലൈബ്രറി, ശോഭ മാള്‍, നെഹ്‌റു പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കുട്ടികളുടെ യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. അംഗനവാടി കുട്ടികള്‍, രക്ഷിതാക്കള്‍ എ .എല്‍. എം. എസ് .സി അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി.