14 കാരിയോട് ലൈംഗികാതിക്രമം; പിയാനോ അധ്യാപകനു 29 വര്‍ഷം തടവും നാലര ലക്ഷം പിഴയും

14 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിയാനോ അധ്യാപകനു 29 വര്‍ഷം തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ. എളവള്ളി ചിറ്റാട്ടുകര വടക്കേത്തറ വീട്ടില്‍ 56 വയസുള്ള ജോഷി വര്‍ഗീസിനെനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 18 മാസം കൂടി അധികതടവ് അനുഭവിക്കണം. 2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയോട് പിയാനോ ക്ലാസ്സ് നടത്തുന്ന സ്ഥാപനത്തില്‍ വച്ച് പലതവണ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.

ADVERTISEMENT