പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; ചിറക്കല്‍ സ്വദേശിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ ചിറക്കല്‍ സ്വദേശിക്ക് 14 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി പയ്യുവളപ്പില്‍ 64 വയസുളള ഉമ്മറിനെയാണ് കുന്നംകുളം പ്രത്യേക പോക്‌സോ കോടതി ജഡ്ജ്, എസ് ലിഷ ശിക്ഷിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം. കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനെത്തിയ പെണ്‍കുട്ടിയെ കടയില്‍ ഉണ്ടായിരുന്ന പ്രതി ലൈംഗികാതിക്രമം നടത്തിയെന്നും സ്‌കൂളിലേക്ക് പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്തുവെന്നുമാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കുന്നംകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്കെതിരെ ശിക്ഷാവിധിയുണ്ടായത്.

ADVERTISEMENT