പോക്‌സോ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിയ്ക്ക് സമാനമായ കേസില്‍ അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. 13 വയസുകാരനു നേരെ നമസ്‌ക്കാര പള്ളിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പുന്നയൂര്‍ക്കുളം എഴുക്കോട്ടയില്‍ 55 വയസുള്ള മൊയ്തുണ്ണി എന്ന ജമാലുദ്ധീനെയാണ് കുന്നംകുളം അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം. 2023 ല്‍ 9 വയസുളള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് വടക്കേക്കാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് പ്രതി 13 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയത്.
9 കാരനു നേരെയുളള ലൈഗിംകാതിക്രമ കേസില്‍ പ്രതിയെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവും 4 ലക്ഷം പിഴ അടക്കുന്നതിനും ശിക്ഷിച്ചിരുന്നു.