പളളി പെരുന്നാളിനിടെ സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ പോലീസ് മര്‍ദ്ദിച്ചെന്ന്; എസ്‌ഐക്കെതിരെ പരാതി നല്‍കുമെന്ന് നേതൃത്വം

കുന്നംകുളം മെയിന്‍ റോഡ് പള്ളി പെരുന്നാളാഘോഷത്തിനിടെ കുറുക്കന്‍പാറയില്‍ വെച്ച് സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ 5 പേരെ അകാരണമായി പോലീസ് മര്‍ദ്ദിച്ചുവെന്നാരോപണവുമായി സിപിഎം കുന്നംകുളം ഏരിയ കമ്മറ്റി രംഗത്ത്. എസ്.ഐ. വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും സിപിഎം ആരോപിച്ചു. 2024ല്‍ നഗരസഭ കൗണ്‍സിലറെ പോലീസ് മര്‍ദ്ദിച്ചിരുന്നുവെന്നും, 2025 ജനുവരിയില്‍ പാര്‍ക്കാടി ക്ഷേത്രം മഹോത്സവം, ഫെബ്രുവരിയില്‍ ചീരംകുളം പൂരം, അടുപ്പുട്ടി പെരുന്നാൾ എന്നീ ആഘോഷങ്ങള്‍ക്കിടയിലും ഇതേ എസ്.ഐ. നിരപരാധികളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നുവെന്നും കര്‍ശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കുമെന്നും ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

 

ADVERTISEMENT